09 May 2024 Thursday

കേരള ഹോട്ടൽ ആന്റ് സെറ്റോറന്റ് അസോസിയഷേൻ ചങ്ങരംകുളം യൂണിറ്റ് പൊതുയോഗവും നടത്തി

ckmnews



ചങ്ങരംകുളം:കേരള ഹോട്ടൽ ആന്റ് സെറ്റോറന്റ് അസോസിയഷേൻ (KHRA ) ചങ്ങരംകുളം യൂണിറ്റ് പൊതുയോഗവും തിരഞ്ഞെടുപ്പും ചങ്ങരംകുളം ഫുഡ്സിറ്റി കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു . യോഗത്തിൽ ജില്ലാ ഭാരവാഹികളായ ജില്ലാ വൈസ് പ്രസിഡന്റ് സാരോഷ് പൊന്നാനി ,രാജീവ് കുറ്റിപ്പുറം , ഉബൈദ് വളാഞ്ചേരി , മണി തിരൂർ എന്നിവരുടെ സാനിദ്ധ്യത്തിൽ ഹെൽത്ത് ഓഫീസർമാരായ ദിലീപ്, അനീഷ് എന്നിവരുടെ ബോധവൽക്കരണ ക്ലാസും നടന്നു തുടർന്ന് യൂണിറ്റ് 2023 . 2025 കാലയിളവിലെ ഭാരവാഹികളായി പ്രസിഡണ്ട് റജീബ് ഫുഡ് സിറ്റി, സെക്രട്ടറി അജീഷ് കാൻസ് കഫേ , ട്രഷറർ ജംഷാദ് ഉമ്മ ഫുഡ് കോർട്ട് എന്നിവരെ തിരഞ്ഞെടുത്തു