09 May 2024 Thursday

കോലോത്തു പാടത്തെ കർഷകർക്കുള്ള വിത്ത് വിതരണം ചെയ്യണം:എ എം രോഹിത്ത്

ckmnews


ചങ്ങരംകുളം:കോലോത്ത് പാടത്തെ കർഷകർക്കുള്ള വിത്ത് കർഷകർക്ക് നേരിട്ട് കൃഷി വകുപ്പ് വിതരണം ചെയ്യണമെന്നും,ഏഴ് വർഷത്തെ പമ്പിങ് ചാർജ് നഷ്ടപ്പെടുത്തിയ കോലോത്ത് പാടം കമ്മിറ്റിക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും എ എം രോഹിത്ത് ആവശ്യപ്പെട്ടു.കർഷകരിൽ നിന്നും എല്ലാ വർഷവും ഏക്കറിന് രണ്ടായിരം രൂപ പമ്പിങ് ചാർജ് വാങ്ങിക്കുകയും, ഈ കർഷകർക്ക് ലഭിക്കേണ്ട പമ്പിങ് സബ്സിഡി ഏക്കറിന് ആയിരത്തി എണ്ണൂറ് രൂപ, ഏഴ് വർഷമായി വാങ്ങിച്ചു നൽകാത്ത കോലോത്ത് പാടം കമ്മിറ്റിയുടെ അനാസ്ത്തക്കെതിരെ ആലംകോട് കൃഷി ഭവന് മുൻപിൽ കോലോത്ത് പാടം കോൾപ്പടവ് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പമ്പിങ് ചാർജ് ഏക്കറിന് ആയിരം രൂപയാക്കണമെന്നും,കൊയ്ത്ത് യന്ത്രം പരസ്യ ലേലത്തിലൂടെ പടവിൽ ഇറക്കണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.ഹക്കീം പെരുമുക്ക് അധ്യക്ഷത വഹിച്ച സമരത്തിൽ കെ പി സി സി മെമ്പർ മധുസൂദനൻ കാടാമ്പുഴ,സുരേഷ് പൊൽപ്പാക്കര, കുഞ്ഞു കോക്കൂർ,പ്രണവം പ്രസാദ്,ശ്രീകുമാർ പെരുമുക്ക്, പി കെ അബ്ദുല്ലക്കുട്ടി, സി വി ഇബ്രാഹിം, കൃഷ്ണൻ നായർ, അബ്ദു കിഴിക്കര, തുടങ്ങിയവർ സംസാരിച്ചു.


 കെ പി ജഹാഗീർ,സി കെ മോഹനൻ,അലി പരുവിങ്ങൽ,മജീദ് പാവിട്ടപ്പുറം, ഷറഫു മാന്തടം,കെ വി സക്കീർ, സുബൈർ ആലംകോട് റംഷി കോക്കൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.