09 May 2024 Thursday

അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന 'അക്ഷരമിഠായി' പഠന ക്യാമ്പ് ഒക്ടോബർ 25ന് നടക്കും

ckmnews



ചങ്ങരംകുളം:ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചങ്ങരംകുളം അതിഥിയിൽ അക്ഷരമിഠായി എന്ന പേരിൽ സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ഒക്ടോബർ 25ന് ചങ്ങരംകുളത്ത് നടക്കുമെന്ന് അതിഥി മാനേജിങ് ഡയറക്ടർ ഡോ. ശില്പ അരിക്കത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25ന് ബുധനാഴ്ച കാലത്ത് പത്ത് മണിക്ക് പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.കുഞ്ഞുങ്ങളിലെ പഠനപ്രയാസത്തെ എങ്ങിനെ ശാസ്ത്രീയമായി സമീപിക്കാം എന്ന വിഷയത്തെക്കുറിച്ച് വൈദ്യരത്നം പി എസ് വാര്യർ ആയുർവേദ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോക്ടർ ദിനേശ് കെ.എസ് രക്ഷിതാക്കൾക്കായി ക്ലാസ്സ് എടുക്കും.എഴുത്ത്, വായന, ഗണിതം,എന്നിവ മെച്ചപ്പെടുത്തുവാൻ ആഴ്ചകൾ തോറുമുള്ള പ്രത്യേക പരിശീലനവും ഉണ്ടാകുമെന്ന് ക്യാമ്പിനോടനുബന്ധിച്ച് നടക്കുമെന്ന് അതിഥിയിലെ സാരഥികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഡോ. ശില്പ അരിക്കത്ത്, ദിൽഷ കെ, ഗായത്രി മോഹൻ, ഡോ. രശ്മി സി എസ്, ജിസ്‌നി സുലൈമാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.