09 May 2024 Thursday

മൂക്കുതല സ്കൂളിന് ക്ലാസ് മുറി നിർമാണത്തിന് 10 ലക്ഷം നല്‍കി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി

ckmnews

മൂക്കുതല സ്കൂളിന് ക്ലാസ് മുറി നിർമാണത്തിന് 10 ലക്ഷം നല്‍കി  കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി


ചങ്ങരംകുളം:മൂക്കുതല  പി.ചിത്രൻ നമ്പൂതിരി പ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ക്‌ളാസു മുറി നിര്‍മ്മാണത്തിന് 10 ലക്ഷം നല്‍കി കൊച്ചൗസേഫ് ചിറ്റിലപ്പിളളി.ഏകദേശം 23 ലക്ഷം രൂപ ചെലവ് വരുന്ന നിർമാണത്തിന് പൊതു ജനങ്ങളിൽ നിന്നും ഫണ്ട്‌ സ്വരൂപിക്കാനായിന്നു പി.ടി. എ യുടെ ഉദ്ദേശം. എന്നാൽ പ്രതീക്ഷിച്ച പോലെ ഫണ്ട്‌ സ്വരൂപിക്കാൻ സാധിക്കാതെ നിർമാണ പ്രവർത്തങ്ങൾ നിലച്ചു പോകുന്ന ഘട്ടം വന്നപ്പോഴാണ് പി. ടി. എ. പ്രസിഡന്റ് അബ്ദുൾ ജലാൽ പന്തേൻകാടന്റെ  നേതൃത്വത്തിൽ പി. ടി. എ അംഗങ്ങൾ എറണാകുളത്ത് പോയി പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കാണുന്നത്. കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യ പെടുത്തുകയും അദ്ദേഹം 10ലക്ഷം രൂപ അനുവദിച്ചു നൽകുകയും ചെയ്തു. നിർമാണം ആദ്യഘട്ടം പൂർത്തീകരിച്ചു ഉദ്ഘാടന സജ്ജമാണ് .രണ്ടാം ഘട്ടം പുരോഗമികെയാണ് നിലച്ച് പോയത്.