26 April 2024 Friday

മന്ത്രി കെടി ജലീല്‍ സിപിഎമ്മിന്റെ എടിഎം:സന്ദീപ് വാര്യര്‍

ckmnews

മന്ത്രി കെടി ജലീല്‍ സിപിഎമ്മിന്റെ എടിഎം:സന്ദീപ് വാര്യര്‍


എടപ്പാൾ: മന്ത്രി കെ ടി ജലീൽ സിപിഎമ്മിന്റെ  മലബാറിലെ എ ടി എമ്മന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി വട്ടംകുളം പഞ്ചായത്ത് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാനം ചെയ്ത് സംസാരിക്കവേയാണ് 

സന്ദീപ് വാര്യർ ഇങ്ങനെ പറഞ്ഞത്.സ്വർണ്ണ കള്ളകടത്ത് കേസിൽ നേതൃത്ത പരമായ പങ്ക്‌ മന്ത്രി നിർവ്വഹിച്ചിട്ടുണ്ടെന്നും മലബാർ മേഖലയിലെ സിപിഎമ്മിന്റെ എടിഎം ആയാണ് ജലീൽ പ്രവർത്തിക്കുന്നതെന്നും ശിൽപശാല ഉദ്ഘാടനം ചെയ്ത് കൊണ്ട് സന്ദീപ് വാര്യർ പറഞ്ഞു.ബിജെപി മുന്നോട്ട് വെക്കുന്ന  വികസനരേഖ ,പഞ്ചായത്ത് കുറ്റപത്രം എന്നിവയുടെ ചർച്ചകൾ നടന്നു. മറ്റു സംഘടന വിഷയങ്ങളെ പറ്റി ജില്ലാ പ്രസിഡണ്ട് രവിതേലത്തും ജനറല്‍ സെക്രട്ടറി രാജീവ് കല്ലംമുക്കും ക്ലാസുകൾ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് നരേഷ് കുമാർ അധ്യക്ഷത വഹിച്ചു.പിപി സുജീഷ് സ്വാഗതവും .മണികണ്ൻ ടി നന്ദിയും പറഞ്ഞു.കെപി രവിന്ദ്രൻ,കെവി  അശോകൻ,എം നടരാജൻ, ദിലീപ് കവുപ്ര ,സുധൻ, പ്രജീഷ് എന്നിവർ സംസാരിച്ചു.