09 May 2024 Thursday

സംസ്ഥാന സ്കൂൾ കായികമേള പാലക്കാട് ഹാട്രിക് കിരീടത്തിലേക്ക്:മലപ്പുറം തൊട്ട് പിന്നിൽ

ckmnews

സംസ്ഥാന സ്കൂൾ കായികമേള പാലക്കാട് ഹാട്രിക് കിരീടത്തിലേക്ക്:മലപ്പുറം തൊട്ട് പിന്നിൽ


കുന്നംകുളം:സംസ്ഥാന സ്കൂൾ കായികമേള അവസാനദിവസത്തിലേക്ക് കടക്കുമ്പോൾ പാലക്കാട് ഹാട്രിക് കിരീടത്തിലേക്ക്. 73 ഇനങ്ങൾ പൂർത്തിയായപ്പോൾ 179 പോയന്റാണ് ജില്ലയ്ക്കുള്ളത്. 131 പോയന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 69 പോയന്റുമായി എറണാകുളം മുന്നാമതുമാണ്.ചാമ്പ്യൻ സ്കൂളിനായുള്ള പോരാട്ടത്തിന് കടുപ്പമേറി.43 പോയന്റുമായി ഐഡിയൽ ഇ.എച്ച്.എസ്.എസ്. കടകശ്ശേരിയാണ് ഒന്നാമത്.38 പോയന്റുമായി കോതമംഗലം മാർബേസിൽ തൊട്ടുപിന്നിലുണ്ട്. 29 പോയന്റുമായി കെ.എച്ച്.എസ്. കുമരപുത്തൂർ മൂന്നാമതാണ്