09 May 2024 Thursday

ആറങ്ങോട്ട് കരയിൽ പഠനയാത്ര കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവം 11 വിദ്യാർത്ഥികൾക്ക് പരിക്ക്:പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ckmnews

ആറങ്ങോട്ട് കരയിൽ പഠനയാത്ര കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവം


11 വിദ്യാർത്ഥികൾക്ക് പരിക്ക്:പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


ചങ്ങരംകുളം:പഠനയാത്ര കഴിന്ന് വന്നിരുന്ന കുറ്റിപ്പുറം കെ.എം.സി.ടി വിദ്യാര്‍ത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ വിദ്യാർത്ഥികൾ അടക്കം 11 പേർക്ക് പരിക്കേറ്റിരുന്നു.മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ ആറങ്ങോട്ടുകരയിൽ വച്ചാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്.വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്.ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ബസിലെ വിദ്യാര്‍ത്ഥിനികളെ പ്രദേശവാസികളായ യുവാക്കൾ ശല്യം ചെയ്തിരുന്നു. ഇത് സഹപാഠികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബസ്സ് തടഞ്ഞ് സംഘം വിദ്യാര്‍ത്ഥികൾക്കും ജീവനക്കാർക്കും നേരെ അക്രമം അഴിച്ച് വിട്ടത്.ബസ് തകര്‍ക്കാനും സാമൂഹ്യവിരുദ്ധരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ചാലിശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി.പറമ്പിക്കുളത്തേക്കാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം യാത്ര പോയിരുന്നത്.ആറങ്ങോട്ടുകരയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികളെ സാമൂഹ്യവിരുദ്ധര്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചത്.ഇത് ചോദ്യം ചെയ്യാന്‍ ബസില്‍ നിന്ന് കുറച്ച് ആണ്‍കുട്ടികള്‍ ഇറങ്ങുകയും അവരെ അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.ആക്രമണത്തിൽ പരിക്കുപറ്റിയവരെ  പട്ടാമ്പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.