09 May 2024 Thursday

വർണ്ണ വിസ്മയ കാഴ്ചകൾ ഒരുക്കി എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം രണ്ടാം ദിനം

ckmnews

വർണ്ണ വിസ്മയ കാഴ്ചകൾ ഒരുക്കി എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം രണ്ടാം ദിനം


ചങ്ങരംകുളം: എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം രണ്ടാം ദിനവും പ്രൗഢമായി നടന്നു. പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ആയിരുന്നു രണ്ടാം ദിനത്തെ മത്സരങ്ങൾ നടന്നത്.ഐടി മേളയും, ഗണിത മേളയുമാണ് രണ്ടാം ദിനം നടന്നത്. എണ്ണൂറിൽ പരം വിദ്യാർത്ഥികളാണ് മത്സത്തിൽ പങ്കെടുത്തത്.കുഞ്ഞിളം പ്രായത്തിൽ വിരിഞ കൗതുകം നിറയുന്ന കാഴ്ചകളാണ് ശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ സമ്മാനിച്ചത്.അധ്യാപകരടക്കം ആയിരത്തോളേം പേർക്കായിരുന്നു അസ്സബാഹ് സ്കൂളിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയെതെന്ന് സ്കൂൾ പ്രധാന അധ്യാപകൻ വില്ലിങ് ടെൻ പറഞ്ഞു.സ്കൂളിലെ എൻ എസ് എസ്, ഗെയിഡ്സ് വിഭാഗത്തിൽ പെട്ട 130ഓളം വിദ്യാർത്ഥിനികളായിരുന്നു വളണ്ടിയർ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നാളെ എം വി എം സ്കൂൾ വളയംകുളത്തും, കോക്കൂർ ഗവർമെന്റ് സ്കൂളിലുമായാണ് മത്സരങ്ങൾ നടക്കുക.സമാപന സമ്മേളനം പൊന്നാനി എം എൽ എ പി നന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും.