09 May 2024 Thursday

ചങ്ങരംകുളം മേഖല മൊബൈൽ ഫോൺ റീട്ടയിലേഴ്സ് അസോസിയേഷൻ ധനസഹായം കൈമാറി

ckmnews


ചങ്ങരംകുളം:ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട സതിയുടെ കുടുംബത്തിന് ചങ്ങരംകുളം മേഖല മൊബൈൽ ഫോൺ റീട്ടയിലേഴ്സ് അസോസിയേഷൻ ധനസഹായം കൈമാറി.10000 രൂപയുടെ ചെക്ക് ഭാരവാഹികൾ ചേർന്നാണ് കുടുംബത്തിന് കൈമാറിയത്.ഇരുകാലുകളും നഷ്ടപ്പെട്ട സതിക്ക് വാടക ക്വോർട്ടേഴ്സിൽ കാവലിരിക്കുന്ന രോഗിയായ അഭിലാഷ് എന്ന യുവാവിന്റെ ദയനീയ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് മൊബൈൽ ഫോൺ അസോസിയേഷൻ ഇവർക്ക് ധനസഹായം കൈമാറിയത്‌