09 May 2024 Thursday

ചങ്ങരംകുളത്ത് വീട്ടിൽ നിർത്തിയിട്ട ഇന്നോവ കാറും ജീപ്പും കത്തിച്ച സംഭവം പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവ് എടുത്തു

ckmnews



ചങ്ങരംകുളം:ഉദിനുപറമ്പിൽ വീട്ടിൽ നിർത്തിയിട്ട ഇന്നോവ കാറും,ജീപ്പും കത്തിച്ച സംഭവത്തിൽ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവ് നടത്തി.പൂക്കരത്തറ ആലപ്പാട്ട് അക്ബർ സാദിക്(40)നെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്.

ഇന്നോവ കാർ കത്തിച്ച ഉദിനുപറമ്പിലെ സെക്കീറിന്റെ വീട്ടിലും,തൊട്ടടുത്ത് ജീപ്പ് കത്തിച്ച നസിറുദ്ധീന്റെ വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു.തെളിവെടുപ്പിന് എത്തിച്ച സ്ഥലത്ത് വച്ച് പ്രതി പ്രകോപിതനായതോടെ പോലീസ് പ്രതിയുമായി മടങ്ങി.പ്രതിയുടെ വീട്ടിലും പ്രതി സംഭവ സ്ഥലത്ത് എത്തിച്ച ബുള്ളറ്റ് സൂക്ഷിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.കത്തിച്ച വാഹനങ്ങളുടെ ഉടമകളോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് വാഹനം കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് ഉദ്ധ്യോഗസ്ഥർ പറഞു.റിമാന്റിലായിരുന്ന പ്രതിയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്.ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ചങ്ങരംകുളം ഉദിനുപറമ്പിൽ അടുത്ത വീടുകളിലായി നിർത്തിയിട്ട രണ്ട് വാഹനങ്ങൾ കത്തിച്ചത്.ഉദിനുപറമ്പ് സ്വദേശികളായ കൊളാടിക്കൽ ഷെക്കീറിന്റെ ഇന്നോവ കാറും,ചങ്ങരത്ത് വളപ്പിൽ നസിറുദ്ധീന്റെ താർ ജീപ്പുമാണ് ഒരേ സമയം കത്തിയത്.ശബ്ദം കേട്ട് വന്ന് നോക്കിയപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്.ഇന്നോവ പൂർണ്ണമായും കത്തിയിരുന്നു.വീടിന്റെ ജനൽ ചില്ലുകളും,സമീപത്ത് കിടന്ന മറ്റൊരു കാറിന്റെ ഗ്ളാസും തകർന്നിരുന്നു.ഉദിനുപറമ്പിൽ മുള്ളംകുന്ന് റോഡിലുള്ള നസിറുവിന്റെ വീട്ടിൽ നിർത്തിയിട്ട താർ ജീപ്പ് കത്തുന്നത് കണ്ട് വീട്ടുകാർ ഉണരുകയും ബഹളം വെക്കുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന്  തീകെടുത്തിയത് കൊണ്ട് ജീപ്പ് പൂർണ്ണമായും കത്തിയിട്ടില്ല.സംഭവ സ്ഥലത്ത് ഡോഗ് സ്കോഡും വിരലടയാള വിദഗ്തരും സയന്റിഫിക് വിദഗ്തരും എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.ചങ്ങരംകുളം എസ്ഐ റഫീക്കിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.തെളിവെടുപ്പിന് ശേഷം പ്രതിയെ പൊന്നാനി കോടതിയിൽ ഹാജറാക്കും