09 May 2024 Thursday

മാറുന്ന ജീവിത ശൈലിയും സ്ത്രീ രോഗങ്ങളും"എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് മാറഞ്ചേരി യൂണിറ്റ് വനിതകൾക്കായി"മാറുന്ന ജീവിത ശൈലിയും സ്ത്രീ രോഗങ്ങളും"എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.ഷൊർണൂർ വിഷ്ണു ആയുർവേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും അലൂർ തൃഫല ആയുർവേദ ചികിത്സാലയത്തിലെ ചീഫ് കൺസൽട്ടൻറ്  ആയ ഡോ. ഷെറിൻ ജിംഷാദ് കക്കാട്ടിൽ ക്ലാസ്സ്‌ എടുത്തു.യൂണിറ്റ് പ്രസിഡന്റ്‌ ആരിഫ മാറഞ്ചേരി ആദ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റീജ സ്വാഗതം പറഞ്ഞു ,ഫൗസിയ, റസീന ഹബീബ്, സജിനി രമേശ്‌ എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളും വനിത വിംഗ് അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. ട്രഷറർ  റീന ആന്റണി നന്ദി പറഞ്ഞു