09 May 2024 Thursday

ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ വിദ്യാരംഭവും ബാലഗുരുപൂജയും

ckmnews


എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ബാല ഗുരുപൂജയും വിദ്യാരംഭവും വിപുലമായി നടക്കും.ഒക്ടോബർ 22ന് രാവിലെ 8 മണിക്ക് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ അഭിവൃദ്ധിക്കും വിജയത്തിനുമായി ബാലഗുരുപൂജ നടക്കും. 24 ന് വിജയദശമി ദിവസം രാവിലെ 8 മണി മുതൽ വിദ്യയുടെ അദിദേവനായദക്ഷിണാമൂർത്തിയുടെ തിരുസന്നിധിയിൽ ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും നടക്കും.ഗുരുപൂജ, എഴുത്തിനിരുത്ത് എന്നിവ ബുക്ക് ചെയ്യാനായി ബന്ധപ്പെടുക.

9946418605, 04942680032.