09 May 2024 Thursday

ധീരതകാട്ടിയ വിദ്യാർത്ഥി എൻ. അനഘയെ യെൽദോസ് സ്റ്റുഡൻസ് പാർക്ക് മൂക്കുതല അനുമോദിച്ചു

ckmnews


ചങ്ങരംകുളത്ത് പിറകോട്ടിറങ്ങിയ ഓട്ടോയെ പിടിച്ച് നിർത്തി വൻ അപകടം ഒഴിവാക്കിയ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട്   ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി എൻ. അനഘയെ  യെൽദോസ് സ്റ്റുഡൻസ് പാർക്ക്  മൂക്കുതല അനുമാദിച്ചു.തിങ്കളാഴ്ച സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഉടമയും മാധ്യമപ്രവർത്തകനുമായ  എ.സി ഗീവർ ചാലിശേരി വിദ്യാർത്ഥിക്ക് വസ്ത്രവും ,പഠന കിറ്റും നൽകി.നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.മധുരവിതരണവും നടത്തി.കഴിഞ്ഞ ദിവസം പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷക്ക് സ്കൂളിലേക്ക്  വരുമ്പോഴായിരുന്ന സംഭവം.കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഉള്ള  ഓട്ടോ പിറകോട്ട് ഇറങ്ങുന്നത് കണ്ടതോടെ അനഘ മറ്റൊന്ന് ചിന്തിക്കാതെ  ഓടിച്ചെന്ന് വാഹനം പിടിക്കുകയായിരുന്നു.ബഹളം കേട്ട് മറ്റ് വഴിയാത്രക്കാരും നാട്ടുകാരും ഓടിവന്ന് വാഹനം പിടിച്ച്  നിർത്തി.തൊട്ടടുത്ത സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയിൽ നിന്ന് ദൃശ്യം  ശേഖരിച്ചവർ സമൂഹ മാധ്യമത്തിൽ വീഡിയോ പങ്ക് വെച്ചതോടെയാണ് വിദ്യാർത്ഥി താരമായത്.ചങ്ങരംകുളം ചെറവല്ലൂർ നെടിയോടത്ത് സുകുമാരൻ - രെജി ദമ്പതിമാരുടെ മകളാണ് അനഘ ആദരവിന് വിദ്യാർത്ഥി നന്ദി പറഞ്ഞു.