09 May 2024 Thursday

തുരുത്തുമ്മൽ കോൾ പടവ് കർഷകസേവ സമിതി പമ്പിങ് ഉദ്ഘാടനം നടന്നു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് തുരുത്തുമ്മൽ കോൽപടവ് കർഷക സേവാ സമിതി പമ്പിങ് ഉദ്ഘാടനം  മാക്കാലി ബണ്ട് പരിസരത്ത്  നടന്നു.പരിപാടിയുടെ ഉദ്ഘാടനം പൊന്നാനി എംഎൽഎ പി.നന്ദകുമാർ  നിർവഹിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ധീൻ  അധ്യക്ഷത വഹിച്ചു.സംസ്ഥാന ഗവൺമെന്റിന്റെ റീ ബിൽഡ് കേരള ഇനിഷേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് പമ്പ് ഹൗസുകൾ ,അഞ്ച് കിടകൾ,ഒരു റാബ്,ഒരു സ്ലുയിസ് ,മൂന്ന് സബ് മോഴ്സിബിൾ പമ്പ് സെറ്റുകൾ, 3 ട്രാൻസ്ഫർമറുകൾ എന്നിവയുടെ കൈമാറ്റവും ചടങ്ങിൽ നടന്നു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരുണാകരൻവി.വി,നന്നംമുക്ക് കൃഷി ഓഫീസർ,പെരുമ്പടപ്പ് കൃഷി അസിസ്റ്റൻറ് ഓഫീസർ,നമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.