09 May 2024 Thursday

റോഡ്ഗതാഗതയോഗ്യമാക്കണെമെന്നാവു ശ്യപെട്ട് യുവാവാവിൻ്റെ ഒറ്റയാൻ നിരാഹാര സമരം

ckmnews

റോഡ്ഗതാഗതയോഗ്യമാക്കണെമെന്നാവു ശ്യപെട്ട് യുവാവാവിൻ്റെ ഒറ്റയാൻ നിരാഹാര സമരം


എടപ്പാൾ:റോഡ് ഗതാഗതയോഗ്യമാക്കണെമെന്നാവു ശ്യപെട്ട് യുവാവാവിൻ്റെ ഒറ്റയാൻ നിരാഹാര സമരം.പൊതുപ്രവർത്തകനും മാണൂർ സ്വദേശിയുമായ വെള്ളാട്ട് വളപ്പിൽ കുഞ്ഞലവിയാണ് സമരരംഗത്തിറങ്ങിയത്.വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മാണൂർ താഴത്തെ പള്ളി - ഇസ്റ്റ് മാണൂർ റോഡാണ് വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് ഉപയോശൂന്യമായ നിലയിലായത്.ദിവസവും നൂറ് കണക്കിനാളുകളാണ് വാഹനത്തിലും കാൽനടയായും ഇതിലെ യാത്ര ചെയ്യുന്നത്. ഒരു വർഷം മുമ്പ് പതിനാല് ലക്ഷം രൂപ പഞ്ചായത്ത് ഈ റോഡിൻ്റെ പുനർനിർമാണത്തിന് അനുവദിച്ചിരുന്നങ്കിലും റോഡിൻ്റെ പുനർനിർമാണം ഒന്നും നടക്കാത്തതിനാൽ യുവാവ് തന്നെ രംഗത്തിറങ്ങി ഏകദിന നിരാഹാര സമരം നടത്തുകയായിരുന്നു