09 May 2024 Thursday

ചങ്ങരംകുളം സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദ്ധിച്ച സംഭവം ഒരാൾ കൂടി അറസ്റ്റിൽ:പിടിയിലായ പ്രതികളെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങും

ckmnews

ചങ്ങരംകുളം സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദ്ധിച്ച സംഭവം

ഒരാൾ കൂടി അറസ്റ്റിൽ:പിടിയിലായ പ്രതികളെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങും


ചങ്ങരംകുളം സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ കൂടി അറസ്റ്റിലിയി.എടപ്പാൾ സ്വദേശി കൊന്നോത്ത് വളപ്പിൽ മുഹമ്മദ് ഫാസിലിനെയാണ്  പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രധാന പ്രതിയായ ആലംകോട് സ്വദേശി കബീർ എന്നയാളെ കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പോലീസും ചങ്ങരംകുളം പോലീസും ചേർന്നാണ് പിടികൂടിയത്.ഒളിവിൽ കഴിഞ്ഞ കബീറിനെ കുന്നംകുളത്ത് വച്ച് ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.ബുധനാഴ്ച വൈകിയിട്ടാണ് ഒരു കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ അനസിനെ കാറിൽ കയറ്റി കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ചത്.ശരീരം മുഴുവൻ പരിക്കേറ്റ അനസിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.ലഹരി വിൽപനയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട്  കഴിഞ്ഞ ആഴ്ചയിൽ നാട്ടുകാരും യുവാക്കളും തമ്മിൽ ചെറിയ സഘർഷം ഉണ്ടായിരുന്നു.ഇതിന്റെ തുടർച്ചയാണ് അനസിനെ തട്ടിക്കൊണ്ട് പോയി മർദ്ധിക്കാൻ കാരണമെന്നും പിന്നിൽ പ്രദേശത്തെ ലഹരി സംഘങ്ങളാണെന്നും ആരോപിച്ച് നാട്ടുകാർ സംഘടിച്ച് ചങ്ങരംകുളം സ്റ്റേഷനിലെത്തിയിരുന്നു.ഇതോടെയാണ് ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥർ  ഇടപെട്ട് ഒളിവിൽ കഴിഞ്ഞ് വന്ന പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.സംഭവ ദിവസം ആലംകോട് എന്ന സ്ഥലത്ത് വച്ച് നാട്ടുകാരുടെ ഇടയിലേക്ക് കാർ അമിത വേഗത്തിൽ ഇടിച്ച് കയറ്റി ആലംകോട് സ്വദേശിയായ യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ചങ്ങരംകുളം പോലീസും ഇവർക്കെതിരെ കകലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.


ഈ സംഭവത്തിൽ ആലംകോട് സ്വദേശിയായ യുവാവിന് പരിക്കേറ്റിട്ടുണ്ട്.പൊന്നാനി കോടതിയിൽ ഹാജറാക്കി റിമിന്റ് ചെയ്ത രണ്ട് പ്രതികളെയും അടുത്ത ദിവസം ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.