09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി അബ്ദുറഹിമാൻ നിർവ്വഹിച്ചു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി അബ്ദുറഹിമാൻ നിർവ്വഹിച്ചു


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.ആലംകോട് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ

പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പ് പ്രോജക്ട്  മാനേജർ അനുരാഗ് പ്രോജക്ട് അവതരണം നടത്തി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. രാംദാസ് മാഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ മുഹമ്മദ് ഷെരീഫ്, ഷഹന നാസർ, സി കെ പ്രകാശൻ,പെരുമ്പടപ്പ് ബ്ലോക്ക് അംഗങ്ങളായ വി.വി.കരുണാകരൻ, റീസ പ്രകാശൻ,ജമീല,ആലംകോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അഷറഫ്, ചന്ദ്രമതി,വിനീത, സുനിത ചെർളശ്ശേരി, ശശി പൂക്കേപുറത്ത്, അബ്ദുൾ മജീദ്, അബ്ദുൾ സലാം, മൈമൂന ഫാറൂഖ്, സുജിത സുനിൽ, ആസിയ ഇബ്രാഹിം, തസ്നീം അബ്ദുൾ ബഷീർ, ഹക്കീം പെരുമുക്ക്, നിംന ചെമ്പ്ര, പഞ്ചായത്ത് സെക്രട്ടറി ജഗദമ്മ തുടങ്ങിയ രാഷ്ടീയ സാമൂഹിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 2.5 കോടി ചിലവിൽ മൂന്നു നിലകളിലായാണ് കെട്ടിടം ഒരുങ്ങുന്നത്. 6834 ചതുരശ്ര അടിയിലാണ് നിർമാണം. കാർ പാർക്കിങ്,കോൺഫറൻസ് ഹാൾ, ഫ്രണ്ട് ഓഫീസ്,

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ.ആർ.ഇ.ജി.എസ്), കുടുംബശ്രീ, ഹരിത കർമസേന ഓഫീസ്, എ.ഇ ഓഫീസ് എന്നീ വിഭാഗങ്ങൾക്കുള്ള സൗകര്യവും പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കും.