09 May 2024 Thursday

ഡോക്ടർ മുഹമ്മദ് റഫീഖിന് മുസ്‌ലിം യൂത്ത് ലീഗിന്റെ ആദരവ് സമ്മാനിച്ചു

ckmnews


ചങ്ങരംകുളം:യുവ സാരംഭകൻ ,എഴുത്തുകാരൻ ,മോട്ടിവേഷണൽ സ്പീക്കർ ,എഡ്യൂക്കേഷണൽ ട്രെയിനർ തുടങ്ങി നിരവധി മേഖലകളിലായി ലോക ഭൂപടത്തിൽ തന്റേതായ വെക്തി മുദ്ര പതിപ്പിച്ചു മുന്നേറ്റം തുടരുന്ന ഡോക്ടർ മുഹമ്മദ് റഫീഖ് കിഴിക്കരയെ മുസ്ലീം ലീഗ് ആദരിച്ചു. ചങ്ങരംകുളം മുസ്‌ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ അഷ്‌റഫ് കോക്കൂർ ,പിപി യൂസഫലി ,ഷാനവാസ് വട്ടത്തൂർ തുടങ്ങിയ നേതാക്കളുടെയും പ്രവർത്തകരുടെയും സാനിധ്യത്തിൽ നടന്ന പരിപാടിയിൽ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി സിഎം യുസഫ് മൊമെന്റോ നൽകി അഭിനന്ദനങ്ങളറിയിച്ചു.