09 May 2024 Thursday

ഓപ്പറേഷൻ അജയ്'ഇസ്രായേലിൽ നിന്നും നാട്ടിലെത്തിയവർ വീടണഞ്ഞു നാട്ടിലെത്തിയവരിൽ ചങ്ങരംകുളം സ്വദേശികളായ രാധികേഷും ഭാര്യ രസിതയും

ckmnews

ഓപ്പറേഷൻ അജയ്'ഇസ്രായേലിൽ നിന്നും നാട്ടിലെത്തിയവർ വീടണഞ്ഞു


നാട്ടിലെത്തിയവരിൽ ചങ്ങരംകുളം സ്വദേശികളായ രാധികേഷും ഭാര്യ 

രസിതയും


‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തിയ മലയാളികൾ വീടണഞ്ഞു.ചങ്ങരംകുളം മാന്തടത്ത് മുത്തൂർ റോഡിൽ താമസിക്കുന്ന കുളകൂത്ത് രാധികേഷ് രവീന്ദ്രൻ, ഭാര്യ രസിത എന്നിവരാണ് വെള്ളിയാഴ്ച  വൈകിയിട്ട് ഏഴ് മണിയോടെ വീട്ടിലെത്തിയത്.ഇരുവരും ഇസ്രായേലിലെ ഐഫ എന്ന സ്ഥലത്തുള്ള ടെക്നിയോൺ യൂണിവേഴ്സിറ്റിയിൽ ഫിസിക്സിലും കെമിസ്ട്രിയിലും പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യുന്നവരാണ്.മലയാളികൾ അടക്കം 212 പേരാണ് ഡൽഹിയിൽ എത്തിയത് .ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ‘ഓപ്പറേഷന്‍ അജയ്’ എന്ന പദ്ധതിയുടെ ഭാഗമായി ഡൽഹിയിൽ ഇറങ്ങിയ സംഘത്തിലെ ഏഴ് മലയാളികളിൽ രണ്ട് പേരാണ് രാധികേഷും,രസിതയും.ഡൽകിയിൽ നിന്ന് സംസ്ഥാന സർക്കാരാണ് ഇവരെ കൊച്ചി വഴി കേരളത്തിൽ എത്തിച്ചത്.ഇവർ താമസിച്ച് വന്ന സ്ഥലത്ത് നിലവിൽ ഒരു പ്രശ്നങ്ങളും ഇല്ലെന്നും  നാട്ടിലെ ആശങ്കയാണ് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തിൽ നാട്ടിലേക്ക് വരാൻ കാരണമെന്നും രാധികേഷ് പറഞ്ഞു