09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിലെ 18 മത് വാർഡിലെ അംഗനവാടി ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു

ckmnews

എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ 18ആം വാർഡിൽ എരുവാപ്രക്കുന്നു അംഗനവാടിയുടെ ചുറ്റുമതിലിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു,32 അംഗന വാടികളുള്ള പഞ്ചായത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ അംഗന വാടി കളും 2024 പിറക്കുന്നതിനു മുമ്പ് പുതിയകെട്ടിടം പണിതു അതിലേക്കു മാറ്റി സ്ഥാപിക്കാനും, എം, എൽ, എ /എം, പി/എൻ, ആർ, ജി, ഇ, എസ്,/മറ്റ് പ്ലാൻ ഫണ്ടുകൾ എല്ലാം ഉപയോഗപ്പെടുത്തി ഡിസംബറിൽ തന്നെ തറക്കല്ലിടൽ കർമം നിർവഹിക്കാനും തീരുമാനിച്ചിട്ടുണ്ട്.അൺഫിറ്റായ എല്ലാ അങ്ങനവാടികളും പൊളിച്ചു പുനർനിർമ്മാണം ആരംഭിക്കും,ഭിന്ന ശേഷി സൗഹൃദം, ശിശു സൗഹൃദം, സ്ത്രീ സൗഹൃദം, എന്നിവ സൗഹൃദ പഞ്ചായത്തിന്റെ പ്രഖ്യാപനം പൂർത്തികരണം നടത്താനും സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണ സമിതി മുന്നോട്ടു പോകുന്നതെന്ന് ഉദ്ഘടന നിർവഹണവേളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കഴുങ്കിൽ മജീദ് പറഞ്ഞു, വാർഡ് മെമ്പർ ദിലീപ് എരുവാപ്ര അധ്യക്ഷത വഹിച്ചു,വികസനകാര്യസമിതി അധ്യക്ഷൻ എം, എ, നജീബ് മുഖ്യ അഥിതി ആയിരുന്നു,ശ്രീജ പാറക്കൽ, കെ പി, റാബിയ മെമ്പർ, എന്നിവരും, പ്രദേശത്തെ കർഷക പ്രമുഖരും പങ്കെടുത്തു, അംഗനവാടി ടീച്ചർ നന്ദി പറഞ്ഞു ,