08 May 2024 Wednesday

പൊന്നാനിയിൽ 10.46 കോടി രൂപയ്ക്കുള്ള കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും:പി നന്ദകുമാർ എംഎൽഎ

ckmnews

പൊന്നാനിയിൽ 10.46 കോടി രൂപയ്ക്കുള്ള കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും:പി നന്ദകുമാർ എംഎൽഎ


പൊന്നാനി: 10.46 കോടി രൂപയ്ക്കുള്ള

കടൽഭിത്തി നിർമാണം

ഉടൻ ആരംഭിക്കുമെന്ന് പൊന്നൊനി എംഎൽഎ പി നന്ദകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ടെണ്ടർ നടപടികളിൽ  25.28% അധിക തുക

രേഖപ്പെടുത്തിയതിനാൽ അനിശ്ചിതാവസ്ഥയിലായിരുന്ന 10 കോടി

രൂപയുടെ കടൽഭിത്തിയുടെ നിർമാണത്തിന്

സംസ്ഥാന സർക്കാർ പ്രത്യേകാനുമതി

നൽകിയതോടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.അധിക തുകയ്ക്കുള്ള പ്രത്യേകാനുമതി

ലഭിച്ചതോടെ പൊന്നാനി മണ്ഡലത്തിൽ

1084 മീറ്ററിലാണ് കടൽഭിത്തി നിർമാണം

നടക്കാൻ പോകുന്നത് .പെരുമ്പടപ്പ്

പഞ്ചായത്തിലെ പാലപ്പെട്ടിയിൽ

250 മീറ്ററിലും വെളിയങ്കോട് പഞ്ചായത്തിലെ

തണ്ണിത്തുറയിൽ 234 മീറ്ററിലും

പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി

മുതൽ മരക്കടവ് വരെയുള്ള

പ്രദേശങ്ങളിൽ 600 മീറ്ററിലുമാണ്‌

കടൽഭിത്തി നിർമാണം  നടക്കുക.10 കോടി 46 ലക്ഷത്തി 72 ആയിരത്തി

116.12 രൂപയാണ്‌  പദ്ധതിക്കായി

ആകെ വകയിരുത്തി അംഗീകാരം

നൽകിയിരിക്കുന്നത്.ടെണ്ടർ തുകയേക്കാൾ അധിക തുക രേഖപ്പെടുത്തിയതിനാൽ പദ്ധതി നടപ്പിലാക്കാൻ പ്രത്യേകാനുമതി നേടിയെടുക്കുക എന്നത് സങ്കീർണ്ണമായ പ്രക്രിയയായിരുന്നു.നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചും മുഖ്യമന്ത്രിയേയും ജലസേചന വകുപ്പ് മന്ത്രിയേയും

മറ്റു മന്ത്രിമാരേയും നിരവധി തവണ

കണ്ടു സംസാരിച്ചും നടത്തിയ നിരന്തരമായുള്ള ഇടപെടലാണ് ഇപ്പോൾ 

ഫലപ്രാപ്തിയിൽ  എത്തിയിരിക്കുന്നത്.കാലതാമസം കൊണ്ട് ഇനിയൊരു കടലാക്രമണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം വരുന്നത് ഒഴിവാക്കണമെന്ന ആവശ്യം

സർക്കാരിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിന്റെ ഭാഗമായി ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറും

തയ്യാറായി മുന്നോട്ടു വന്നു.പൊന്നാനിയുടെ എം.എൽ.ആയി

ചുമതലയേറ്റതിന് ശേഷം മണ്ഡലത്തിൽ

1.31 കോടി രൂപയ്ക്കുള്ള എമർജൻസി

കടൽഭിത്തി നിർമാണം പൂർത്തിയാക്കിയതിനൊപ്പമാണ് 10.46 കോടിയുടെ കടൽഭിത്തി

നിർമാണം ആരംഭിക്കാൻ പോകുന്നതെന്നും എംഎൽഎ അറിയിച്ചു.സിപിഐഎം  പൊന്നാനി ഏരിയാ സെക്രട്ടറി

സി.പി. മുഹമ്മദ്‌ കുഞ്ഞിയും എംഎൽഎ ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു