27 April 2024 Saturday

ബൈക്കിലെത്തി വീട്ടമ്മയുടെ മാലകവര്‍ന്ന കേസില്‍ ചങ്ങരംകുളം സ്വദേശി പിടിയില്‍

ckmnews

*ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന കേസിൽ ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ*


പൊന്നാനി:ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസില്‍ ചങ്ങരംകുളം സ്വദേശി പിടിയില്‍.ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി നൂര്‍കിലയില്‍ ബഷീറിനെയാണ് പൊന്നാനി സിഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം  അറസ്​റ്റ് ചെയ്തത്.2019 ലാണ് സംഭവം നടന്നത്.പൊന്നാനി കണ്ടേന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം നടന്നുപോവുകയായിരുന്ന തെയ്യങ്ങാട് സ്വദേശി പ്രസന്നയുടെ മാലയാണ് ബൈക്കിലെത്തിയ മോഷ്​ടാവ് തട്ടിപ്പറിച്ചത്.നടുവട്ടത്ത് പലചരക്കുകട നടത്തുന്ന ബഷീര്‍ ഉച്ചക്ക് കട അടച്ചതിന് ശേഷമാണ് മോഷണം നടത്തുന്നതെന്ന് അന്യേഷണ സംഘം പറഞ്ഞു