09 May 2024 Thursday

ശാസ്ത്രം മണ്ണിന്റെയും മനുഷ്യരുടെയും നന്മ ലക്ഷ്യമാക്കണം:മന്ത്രി സജി ചെറിയാൻ

ckmnews

ചങ്ങരംകുളം :പ്രപഞ്ചത്തോളം വളരുന്നതിന് വിദ്യാർഥികൾ ശ്രമിക്കണമെന്നും ശാസ്ത്രം മണ്ണിന്റെയും മനുഷ്യരുടെയും നന്മ ലക്ഷ്യമാക്കണമെന്നും ശാസ്ത്ര ഗവേഷണ രംഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ഒരുങ്ങണമെന്നും സംസ്ഥാന സാംസ്കാരിക യുവജന വകുപ്പ് മന്ത്രി സജി ചെറിയാൻ അഭ്യർത്ഥിച്ചു. 

 സംസ്ഥാനത്തെ വലിയ  ന്യൂനപക്ഷ  വിദ്യാഭ്യാസ കൂട്ടായ്മയായ ഐ.എ.എം. ഇ (ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ ) സംഘടിപ്പിച്ച സയൻസ്, മാത്‌സ് ആന്റ് സോഷ്യൽ സയൻസ് ഫെയർ "സ്‌റ്റം സോറിക്ക" പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എട്ട് റിജിയണുകളിൽ നിന്നും 22 മത്സര ഇനങ്ങളിൽ 2 കാറ്റഗറികളിലായി ആയിരത്തിൽ അധികം വിദ്യാർത്ഥികൾ മാറ്റുരച്ചതിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മേൽമുറി മഅദിൻ പബ്ലിക് സ്കൂൾ , കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂൾ എന്നിവർ ഫസ്റ്റ് റണ്ണറപ്പും ചിറമനങ്ങാട് കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ സെക്കന്റ് റണ്ണറപ്പും കരസ്ഥമാക്കി. പൊന്നാനി നിയോജക മണ്ഡലം എം.എൽ.എ പി. നന്ദകുമാർ മുഖ്യാതിഥിയായി. ജന. സെക്രട്ടറി വി പി എം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫൽ കോഡൂർ കീനോട്ട് അവതരിപ്പിച്ചു.സംസ്ഥാന ഭാരവാഹികളായ അഫ്സൽ കൊളാരി, അബ്ദുൽ കരീം സഖാഫി , അമീർ ഹസൻ, ഉനൈസ് മുഹമ്മദ് ,നൗഷാദ് വയനാട്, മുസ്തഫ സഖാഫി .  കെ സിദ്ദീഖ് മൗലവി അയിലക്കാട്,  പ്രൊഫ. അനീസ് ഹൈദരി ,കെ എം ശരീഫ് ബുഖാരി പ്രസംഗിച്ചു.