Kakkidippuram
കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ എയിംസ് ആനുവൽ ഗെയിംസ് സമാപിച്ചു
ചങ്ങരംകുളം:വിദ്യാർഥികളുടെ കായിക മേഖലയെ വളർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടുകൂടി കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ എയിംസ് സ്പോർട്സ് അക്കാഡമിക് കീഴിൽ സംഘടിപ്പിച്ച എയിംസ് ആനുവൽ ഗെയിംസ് 2023 സമാപിച്ചു.300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ആവേശമായ പോരാട്ടത്തിൽ 230 പോയതോടുകൂടി ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. റെഡ് യെല്ലോ ബ്ലൂ ഹൗസുകൾ യഥാക്രമം രണ്ട് മൂന്ന് നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.പ്രിൻസിപ്പൽ മുഹമ്മദ് അൻസർ കെ. ടി.വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ. റഫീഖ് മൗലവി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി.എം.എന്നിവർ വിജയികളെ അനുമോദിച്ചു. പി. ഇ. ടി. ഡിപ്പാർട്ട്മെൻ്റ് ഹെഡ് ശ്രീകുമാർ നന്ദി പറഞ്ഞു.