09 May 2024 Thursday

അനഖയ്ക്ക് ഐശ്വര്യ ഗോൾഡ് പാലസിന്റെ ആദരം

ckmnews


ചങ്ങരംകുളം: അവസരോചിത ഇടപെടലിലൂടെ അപകടം ഒഴിവാക്കിയ ചെറവല്ലൂരിന്റെ സൂപ്പർ ഹീറോ അനഖയ്ക്ക് ആദരം. ചങ്ങരംകുളം ഐശ്വര്യ ഗോൾഡ് പാല സാണ് ആദരവ് ഒരുക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  പി പി ഖാലിദ് മൊമന്റോ കൈമാറി. ഐശ്വര്യ ഗോൾഡ് പാലസ് ഉടമ സുമേഷ് പൊന്നാട ചാർത്തി. ഒ മൊയ്തുണ്ണി, കെ വി ഇബ്രാഹിം കുട്ടി, സാലി ചങ്ങരംകുളം, മുഹമ്മദ് അലി പഞ്ചമി, ഷാനവാസ് വട്ടത്തൂർ  തുടങ്ങിയവരും ഓട്ടോ തൊഴിലാളികളും സുഹൃത്തുക്കളും തുടങ്ങിയവർ സംബന്ധിച്ചു