09 May 2024 Thursday

സെൻട്രൽ സഹോദയ ഇന്റർ സ്കൂൾ ഡിസ്ട്രിക്റ്റ് ബാറ്റ്മെന്റൻ ചാമ്പ്യൻഷിപ്പ്:സംസ്കൃതി സ്കൂൾ ഓവറാൾ ചമ്പ്യൻമാരായി

ckmnews

എടപ്പാൾ:അല്ലൂരിൽ നടന്ന മലപ്പുറം സെൻട്രൽ  സഹോദയ ഇന്റർ സ്കൂൾ ഡിസ്ട്രിക്റ്റ് ബാറ്റ്മെന്റൻ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ അണ്ടർ പതിനേഴ് വിഭാഗത്തിൽ കക്കിടിപ്പുറം സംസ്കൃതി സ്കൂൾ ഓവറാൾ ചമ്പ്യൻമാരായി.വിദ്യാർത്ഥികളായ ഋതുവർണ്ണ റിനിൽ,ശ്രീനന്ദ വി.ആർ,ആർദ്ര ,സാൻജ്ജന,അനഘ എന്നിവർക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് റിട്ടയേർഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. വി. മുഹമ്മദ് സർട്ടിഫിക്കറ്റുകളും ട്രോഫിയും നൽകി.സ്കൂൾ പ്രിൻസിപ്പാൾ അനിത പ്രമോദ്  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്കൃതി ട്രസ്റ്റ് അംഗം  കെ.വി യൂസഫ്,കായികാധ്യാപകൻ  ഹാഫിസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.