08 May 2024 Wednesday

പൊന്നാനി അസ്സുഫ്ഫ മീലാദ് സമ്മിറ്റിന് നാളെ തുടക്കമാകും

ckmnews

പൊന്നാനി അസ്സുഫ്ഫ മീലാദ് സമ്മിറ്റിന് നാളെ തുടക്കമാകും


പൊന്നാനി: അസ്സുഫ്ഫ ദർസ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി  സംഘടിപ്പിച്ചു വരുന്ന നബിദിനാഘോഷ പ്രോഗ്രാം മീലാദ് സമ്മിറ്റിന്റെ ഈ വർഷത്തെ പരിപാടികൾ ഒക്ടോബർ 11 മുതൽ 15 കൂടിയ ദിവസങ്ങളിൽ നടക്കും.

അസ്സുഫ്ഫയുടെ ആസ്ഥാനമായ വാദീഖാജയിൽ  സജ്ജീകരിച്ച മലികുൽ മുളഫ്ഫർ നഗറിലാണ് പഞ്ചദിന നബിദിനാഘോഷം നടക്കുന്നത്.

തെന്നിന്ത്യൻ മീലാദ് സംഗമങ്ങളിൽ  ശ്രദ്ധാകേന്ദ്രമായ ഈ നബി പ്രകീർത്തന സംഗമത്തിന് ഒക്ടോബർ 11 ബുധൻ വൈകീട്ട് 4മണിക്ക് പതാക ഉയർത്തുന്നതോടെ തുടക്കമാകും. ചരിത്രഭൂമിയായ പൊന്നാനിയുടെ ഇസ്ലാമിക സംസ്കൃതിയുടെ പുനരുജ്ജീവനത്തിനും മതസൗഹാർദ്ദത്തിനും  പ്രാമുഖ്യം നൽകിക്കൊണ്ടാണ് സംഗമം നടക്കാറുള്ളത്.


സാംസ്കാരിക സമ്മേളനം ആദർശ മുഖാമുഖം, ആത്മീയ മജ്ലിസ്, വാർഷിക ഹുബ്ബുർറസൂൽ പ്രഭാഷണം ,ദഫ്മുട്ട്, അറബന, മറ്റു ഇസ്ലാമിക കലാരൂപങ്ങൾ, തുടങ്ങിയവടങ്ങിയ ബഹുജന മീലാദ് റാലി, കേരളത്തിലെ പ്രശസ്ത പ്രകീർത്തന സംഘങ്ങൾക്കൊപ്പം വിദേശ സംഘത്തിന്റെ പ്രകീർത്തന സദസ്സ്, നിർധന രോഗികൾക്കുള്ള ചികിത്സാ സഹായം,പ്രോഗ്രാമിലേക്ക് എത്തുന്നവരും പരിസര വാസികളുമായ 1 ലക്ഷം പേർക്കുള്ള അന്നദാനം തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായി നടക്കും


മത സാമൂഹിക രാഷ്ട്രീയ സംസ്‍കാരിക രംഗത്തെ പ്രമുഖർ ,വിദേശ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപടെ പ്രമുഖർ പങ്കെടുക്കും.


സമ്മേളനത്തിനെത്തുന്നവർക്ക് എല്ലാദിവസവും ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഒരുക്കും.


ദീപാലംകൃതമായ വഴികളും നഗരിയും സന്ദർശകർക്ക് വർണ്ണാഭമായ ദൃശ്യവിരുന്നൊരുക്കുകയാണ്. ആഴ്ചകൾക്കു മുമ്പേ നഗരിയിലേക്ക് സന്ദർശകപ്രവാഹം ആരംഭിച്ചിട്ടുണ്ട്.


 പത്രസമ്മേളനത്തിൽമുഹമ്മദ്‌ ഖാസിം കോയ സാഹിബ്‌,

പി ടി ശിഹാബ് പുതുപൊന്നാനി,

അബ്ദുല്ലാ പൊന്നാനി,

ഫൈസൽ പുതുപൊന്നാനി,

അനസ് പൊന്നാനി,

ത്വാഹിർ പുതുപൊന്നാനി,

സമദ് നഈമി,

ത്വാഹിർ സഖാഫി,

മുനവ്വർ സഖാഫി പങ്കെടുത്തു.