09 May 2024 Thursday

എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ ബ്രോഷർ പ്രകാശനം ചെയ്തു

ckmnews

എടപ്പാൾ നാടക അരങ്ങ്  ബ്രോഷർ പ്രകാശനം ചെയ്തു*


എടപ്പാൾ:  മലബാറിലെ കല - സാഹിത്യം സംസ്കാ രിക പ്രവർത്തനങ്ങൾക്കും മൺമറഞ്ഞ് പോയ മഹാപ്രതിഭകളുടെ ഒർമ്മകൾ നിലനിർത്തുകയും ചെയ്യുന്ന കലാകേന്ദ്രമായി പ്രവർത്തിക്കുവാനും കലാകാരൻമാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ രൂപീകരിച്ചു. ഫൗണ്ടേഷൻ ബ്രോഷർ പ്രകാശനം സംഗീത നാടക അക്കാദമിയുടെ വേദിയിൽ വെച്ച് കെ ടി ജലീൽ എം എൽ എ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിക്ക് നൽകി പ്രകാശനം ചെയ്തു. സി രാമകൃഷ്ണൻ പി പി മോഹൻ ദാസ് പ്രഭാകരൻ നടുവട്ടം, കെ സുധീർ ബാബു, ദാസ് കുറ്റിപ്പാല കെ വിജയൻ നിസാർ നടുവട്ടം ഉണ്ണികൃഷ്ണൻ കുറുപ്പത്ത്, ഡോക്ടർ സായ് ,രാജീവ് മേലഴിയം, ഇ ആർ ലിജേഷ് എന്നിവർ സംസാരിച്ചു.