09 May 2024 Thursday

നാടക അവാർഡ് വിതരണത്തിന് സാംസ്കാരിക സമ്മേളനത്തോടെ തുടക്കം

ckmnews

നാടക അവാർഡ് വിതരണത്തിന് സാംസ്കാരിക സമ്മേളനത്തോടെ തുടക്കം


എടപ്പാൾ: കേരള സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാന പ്രൊഫഷണൽ നാടക മത്സര വിജയികൾക്കുള്ള അവാർഡ് സമർപ്പണത്തിന് സാംസ്കാരിക സമ്മേളനത്തോടെ തുടക്കം. എടപ്പാൾ  ഗോൾഡൺ ടവറിൽ അലോഷിയുടെ ഗസൽ വിരുന്നോടെ നടന്ന പരിപാടി 

ഡോ.കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി നിർവാഹസമിതിയംഗം ടി ആർ അജയൻ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി

ആമുഖപ്രഭാഷണം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ് എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. കെ വിജയൻ നന്ദിയും പറഞ്ഞു. തുടർന്ന് രണ്ടാമെത്തെ നടൻ, മികച്ച രംഗപട സംവിധാനം എന്നീ അവാർഡുകൾ ലഭിച്ച കൊച്ചിൻ ചന്ദ്ര കാന്തയുടെ 'നത്ത് മാത്തൻ ഒന്നാം സാക്ഷി' എന്ന നാടകം അരങ്ങേറി. ചൊവ്വാഴ്ച വൈകിട്ട് 5ന് സംസ്ഥാന പ്രൊഫഷണൽ നാടക മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ അധ്യക്ഷനാകും.

മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യാതിഥിയാകും. എംപി മാരായ ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുസമദ് സമദാനി, എംഎൽഎ മാരായ പി നന്ദകുമാർ, കെ കെ ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. തുടർന്ന് 6.30ന് ഏറ്റവും മികച്ച നാടകത്തിനുള്ള അവാർഡ് നേടിയ വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ എന്ന നാടകത്തിൻ്റെ അവതരണത്തോടെ രണ്ടുദിവസം നീണ്ട നാടകാവതരണത്തിന് തിരശീല വീഴും.