09 May 2024 Thursday

യാത്രക്കാരുമായി നിർത്തിയിട്ട ഓട്ടോ ടാക്സി ഡ്രൈവർ ഇല്ലാതെ പുറകിലോട്ട് ഓടി വിദ്യാർത്ഥിനിയുടെ അവസരോചിത ഇടപെടൽ വൻ അപകടം ഒഴിവായി

ckmnews


ചങ്ങരംകുളം:യാത്രക്കാരുമായി നിർത്തിയിട്ട ഓട്ടോ ടാക്സി പുറകിലോട്ട് ഓടി.ഡ്രൈവർ പുറത്ത് ഇറങ്ങിയ സമയത്താണ് വാഹനം പുറകോട്ട് ഇറങ്ങിയത്.സംഭവം കണ്ട വിദ്യാർത്ഥിനി ഓടിച്ചെന്ന് ഓട്ടോ ടാക്സി പിടിച്ച് നിർത്തുകയായിരുന്നു.ബഹളം കേട്ട് പരിസരവാസികളും യാത്രക്കാരും ഓടിക്കൂടി സഹായിക്കുകയായിരുന്നു.ചങ്ങരംകുളം നന്നംമുക്ക് റോഡിൽ ഐശ്വര്യ ഗോൾഡ് പാലസിന് മുന്നിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.