09 May 2024 Thursday

ചങ്ങരംകുളം നരണിപ്പുഴ റോഡിലെ അനധികൃത പാർക്കിങിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു

ckmnews


ചങ്ങരംകുളം നരണിപ്പുഴ റോഡിലെ അനധികൃത പാർക്കിങിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.ഇടുങ്ങിയ റോഡിൽ പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.തിരക്കേറിയ സമയങ്ങളിൽ റോഡിൽ ചരക്കുകൾ ഇറക്കാനുള്ള വാഹനങ്ങൾ നിർത്തുന്നതും,സ്വകാര്യ വാഹനങ്ങൾ നിർത്തുന്നതും പലപ്പോഴും ഇവിടെ കുരുക്ക് മുറുകുകയാണ്.മാട്ടത്തിന് തിരിയുന്ന ഭാഗത്ത് പോലീസിന്റെ ബാരിക്കേഡ് വച്ചതും ഈ ഭാഗത്ത് വലിയ  രീതിൽ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.സംസ്ഥാന സർക്കാരിന്റെ 4 കോടി രൂപയുടെ എംഎൽഎ ഫണ്ട് ചിലവഴിച്ച് നടത്തുന്ന ടൗൺ  നവീകരണ പ്രവൃത്തിയിൽ നരണിപ്പുഴ റോഡ് കൂടി ഉൾപ്പെടുത്തി ഈ ഭാഗത്തെ  ഗതാഗത പ്രശ്നത്തിന് കൂടി പരിഹാരം കാണുന്നതിന് ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം