08 May 2024 Wednesday

മുൻ മഹല്ല് കമ്മിറ്റി പ്രസിഡണ്ടും, പ്രാദേശിക കോൺഗ്രസ് നേതാവും,മത്സ്യതൊഴിലാളി കോൺഗ്രസ് മുൻ ബ്ലോക്ക് ഭാരവാഹിയുമായ സി. സിദ്ദീഖിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

ckmnews

മുൻ മഹല്ല് കമ്മിറ്റി പ്രസിഡണ്ടും, പ്രാദേശിക 

കോൺഗ്രസ് നേതാവും,മത്സ്യതൊഴിലാളി കോൺഗ്രസ് മുൻ ബ്ലോക്ക് ഭാരവാഹിയുമായ സി. സിദ്ദീഖിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു


പൊന്നാനി:പുതു പൊന്നാനിയിൽ നിര്യാതനായ മുൻ മഹല്ല് കമ്മിറ്റി പ്രസിഡണ്ടും,പ്രാദേശിക 

കോൺഗ്രസ് നേതാവും, മത്സ്യതൊഴിലാളി കോൺഗ്രസ് മുൻ ബ്ലോക്ക് ഭാരവാഹിയുമായ സി. സിദ്ദീഖിൻ്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, സമസ്ത നേതാക്കളും അനുശോചിച്ചു.അഡ്വ:കെ. പി. അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ടി. കെ. അഷ്‌റഫ്‌ അനുസ്മരണ പ്രസംഗം നടത്തി.മുസ്ലിം ലീഗ് മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. ടി. അലി, ഐ.എൻ. എൽ. സംസ്ഥാന സെക്രട്ടറി ഒ. ഒ. ഷംസു, പൊന്നാനി മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻ്റ് എം. അബ്ദുൽ ലത്തീഫ്,മഹല്ല് കമ്മിറ്റി സെക്രട്ടറി എച്ച്.പി.ഹൈദർഅലി, സി.പി. എം. പ്രതിനിധി പി. കെ. ഷാഹുൽ, സമസ്ത നേതാക്കളായ അബ്ദുള്ള മോൻ അശ്‌റഫി, അഷ്‌റഫ്‌ മുസ്ലിയാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, ഡി.സി. സി എക്സിക്യുട്ടീവ് അംഗം പുന്നക്കൽ സുരേഷ്,  ഭാരത് ജോഡോ യാത്രികനും സേവാദൾ മുൻ സംസ്ഥാന ട്രഷറർ യൂസഫ് ഷാജി, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി. കെ. അഷറഫ്, പി.ഡി.പി മണ്ഡലം പ്രസിഡന്റ്‌ ഇസ്മായിൽ , പൊന്നാനി മുനിസിപ്പൽ മുൻ പ്രതിപക്ഷ നേതാവ് എൻ. പി.നിസാർ, എൻ. ഫസലു റഹ്മാൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ല സെക്രട്ടറി പി. സക്കീർ, പി. കെ.ഖാലിദ് 

പി.ടി.ജലീൽ, യു. മുഹമ്മദ്‌ കുട്ടി എന്നിവർ പ്രസംഗിച്ചു.