09 May 2024 Thursday

ചങ്ങരംകുളം മാട്ടത്തിൽ കിണറ്റിൽ വീണ പോത്തിനെ മണിക്കൂറുനീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാർ രക്ഷപ്പെടുത്തി

ckmnews

ചങ്ങരംകുളം മാട്ടത്തിൽ കിണറ്റിൽ വീണ പോത്തിനെ മണിക്കൂറുനീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാർ രക്ഷപ്പെടുത്തി


ചങ്ങരംകുളം: മാട്ടത്തിൽ കിണറ്റിൽ വീണ പോത്തിനെ മണിക്കൂറുനീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാർ രക്ഷപ്പെടുത്തി.ഞായറാഴ്ച കാലത്ത് പത്ത് മണിയോടെയാണ് മാട്ടം സ്വദേശിയായ  ചാലുപറമ്പിൽ  അജ്മലിന്റെ പോത്ത് അബദ്ധത്തിൽ കിണറ്റിൽ വീണത്.ചാലുപറമ്പിൽ മുസ്തഫയുടെ വീടിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് പോത്ത് വീണത്.തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കിണറ്റിൽ നിന്ന് കയറ്റിയത്.നിസാര പരിക്കുകളോടെ ആണെങ്കിലും പോത്തിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അജ്മലും നാട്ടുകാരും