09 May 2024 Thursday

ഹരിജൻ സേവാ സംഘം ഹോസ്റ്റൽ നടത്തിപ്പിനായി അയ്യങ്കാളി സർവീസ് സൊസൈറ്റിക്ക് വിട്ടു നൽകണം

ckmnews



പൊന്നാനി :എടപ്പാൾ ഹൈസ്കൂളിന് സമീപം ഉള്ള ഹരിജൻ സേവാസംഘം ഹോസ്റ്റൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിന്,അതിന്റെ നടത്തിപ്പ് ചുമതല അയ്യങ്കാളി സർവീസ് സൊസൈറ്റി കേരളക്ക് രേഖാമൂലം കൈമാറണമെന്ന് സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് അയ്യങ്കാളി സർവീസ് സൊസൈറ്റി സംസ്ഥാന,ജില്ലാ , താലൂക്ക്, പഞ്ചായത്ത് ഭാരവാഹികൾ എടപ്പാളിലെ ഹരിജൻ സേവാ സംഘം  ഹോസ്റ്റൽ സന്ദർശിച്ചു.1932 കാലഘട്ടത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയും വിദ്യാഭ്യാസ ഉയർച്ചയ്ക്കും ഗാന്ധിജി വിഭാവനം ചെയ്ത ഹരിജൻ സേവാ സംഘം എന്ന ഹോസ്റ്റൽ,  സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ മറ്റു ചില ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. ആയത് ബന്ധപ്പെട്ട അധികാരികളോട് അന്വേഷിക്കാനും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമന - പഠന ആവശ്യങ്ങൾക്കായി തിരിച്ച് നൽകുവാനും തീരുമാനംകൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. .അയ്യങ്കാളി സർവീസ് സൊസൈറ്റി സംസ്ഥാന അധ്യക്ഷൻ കെ മണികണ്ഠൻ, സംസ്ഥാന ഉപാധ്യക്ഷൻ ഇ കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എ പി ഉണ്ണി, മുൻ സംസ്ഥാന കമ്മിറ്റി അംഗം ഇന്ദിര തണ്ണീർക്കോട്, ജില്ലാ ജോയിൻ   സെക്രട്ടറി ലത  വെള്ളാഞ്ചേരി, ജില്ല സെക്രട്ടറി രവി, താലൂക്ക് ഉപാധ്യക്ഷൻ പ്രേമലത, പൊന്നാനി താലൂക്ക് ട്രഷറർ വേലായുധൻ തവനൂര്, വിവിധ പഞ്ചായത്ത് കൺവീനർമാർ അംബിക തുപ്രങ്ങോട്, സരോജിനി മംഗലം, ശ്രീനിവാസൻ എടപ്പാൾ, ദിനേശ് തലാപ്പിൽ, സുരേഷ് എടപ്പാൾ, രാധാകൃഷ്ണൻ പൊന്നാനി, അച്ചു കോട്ടത്തറ, ഉണ്ണികൃഷ്ണൻ വെള്ളാഞ്ചേരി, ജ്യോതി ചെറുവായിക്കര, രജി ചെറുതായിക്കര ,തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.