09 May 2024 Thursday

കേരളോത്സവം:ആലംകോട് പഞ്ചായത്തിലെ മികച്ച ഓട്ടക്കാരെ തിരഞ്ഞെടുത്തു

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൻെറ ഭാഗമായി നടന്ന കൂട്ടയോട്ട മത്സരത്തിൽ നിവധി പേർ പങ്കെടുത്തു.പഞ്ചായത്തിലെ മികച്ച ഓട്ടക്കാരനായി ഒതളൂർ യുവചേതനയിലെ സുജിത്തിനെ തിരഞ്ഞെടുത്തു.മത്സരത്തിൽ പാവിട്ടപ്പുറം എപിജെ നഗർ ഷോട്ട് വാലി അംഗം സാദിക് രണ്ടാം സ്ഥാനവും കോക്കൂർ യുവപ്രതിഭയുടെ ഷൈജും മൂന്നാം സ്ഥാനവും നേടി