09 May 2024 Thursday

ലെൻസ്ഫെഡ് പൊന്നാനി ഏരിയ സമ്മേളനം തിങ്കളാഴ്ച നടക്കും

ckmnews


എടപ്പാൾ: ലെൻസ് ഫെഡ് പൊന്നാനി ഏരിയ സമ്മേളനം ഒക്ടോബർ 9 ന് തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ എടപ്പാളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25 വർഷമായി കേരളത്തിലെ നിർമ്മാണ മേഖലയിലെ സാങ്കേതിക വിരായ ലൈസൻസ് എഞ്ചിനിയർമാരുടെയും, സൂപ്പർവൈസർ മാരുടെയും ഏറ്റവും വലിയ സംഘടനയായ 'ലെൻസ്ഫെഡ് സംസ്ഥാന ജില്ലാ സമ്മേളനങ്ങളുടെ മുന്നോടിയായി പൊന്നാനി ഏരിയ സമ്മേളനം സംഘടിപിക്കുന്നത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ഉള്ള പാലസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.  ലക്ഷകണക്കിന് പേർ തൊഴിലെടുക്കുന്ന  ഏറ്റവും വലിയ മേഖലയാണ് കൺസ്ട്രക്ഷൻ  ഇൻഡസ്ട്രി എന്നാൽ അനിയന്ദ്രിതമായ വിലക്കയറ്റം അടിക്കടി മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങൾ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ നിർമ്മാണ വസ്തുക്കളുടെ ലഭ്യത കുറവ് തുടങ്ങി ഒട്ടനവതി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ സമ്മേളനം വളരെയേറെ പ്രാധാന്യം അർഹിക്കുന്നതാണ് സമ്മേളനം. ഒക്ടോബർ 9ന് രാവിലെ 9മണിക്ക് ഏരിയ പ്രസിഡന്റ് സുനിൽ പള്ളത്തൂർ പതാക ഉയർത്തുന്നത്തോടെ തുടങ്ങുന്ന പൊതു സമ്മേളനം പൊന്നാനി പാർലിമെന്റ് അംഗം  ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും. പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ്  മുഖ്യ അതിഥി ആയിരിക്കും. ജില്ല പ്രസിഡന്റ് അമീർ പാരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ നേതാകളായ വി കെ എ റസാഖ് ടി നഫൽ ബാബു, ഹൈദർ പി. മുരളീധരൻ - മുഹമ്മദ് അമീർ, സിനിൽ ജില്ലാ വനിതാ വിംഗ് വെയർ പേൻ ജമീല, തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി . വാസുദേവൻ സ്വാഗതവും ഏരിയ ട്രഷറർ പി.ചന്ദ്രൻ നന്ദിയും പറയും തുടർന്നു ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന

സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് സുനിൽ അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് അമീർ പാതാരി PICT ചെയ്യുന്ന സമ്മേളനത്തിൽ ജില്ല സെക്രട്ടറി സാരിമ പ്രഭാഷണം നടത്തും. ജില്ലാ ട്രഷറർ ടി നഷ്ടൽ ബാബു (പാഷൻ നടത്തും. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹൈദർ മുഹമ്മദ് അമീര് മുരളീധരൻ സിനിൽ എന്നിവർ പങ്കെടുക്കും. പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കും.  വർഷം സംഘടനയുടെ സിൽവർ ജൂബിലി വർഷം കൂടിയാണ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമ്മാണ സാമഗ്രികളുടെ പ്രദർശനം, സംഘടനയുടെ പ്രവത്തന ഭാഗമായ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവത്തനങ്ങൾ നടത്തി വരുന്നതായും ഭാരവാഹികളായ  സുനിൽ പള്ളത്തൂർ,  വാസുദേവൻ സിനിൽ കെ സി മുരളീധരൻ, ഫാറൂഖ് തലാപ്പിൽ, ജയേഷ് എടപ്പാൾ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.