09 May 2024 Thursday

കെട്ട കാലത്ത് കെടാതെ കാക്കേണ്ടത്"തീ'എം എസ് എഫ് ക്യാമ്പയിന് വട്ടംകുളം പഞ്ചായത്തിൽ തുടക്കമായി

ckmnews

“കെട്ട കാലത്ത് കെടാതെ കാക്കേണ്ടത്"തീ'എം എസ് എഫ്  ക്യാമ്പയിന്  വട്ടംകുളം പഞ്ചായത്തിൽ തുടക്കമായി 


എടപ്പാൾ:എം.എസ്.എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ “തീ” സംഘടനാ ശക്തീകാരണ ക്യാമ്പയിന്റെ ഭാഗമായി നടത്തിവരുന്ന യൂണിറ്റ് സംഘമങ്ങൾക്ക് വട്ടംകുളം പഞ്ചായത്തിലെ പോട്ടൂർ യൂണിറ്റിൽ ഉജ്ജ്വല തുടക്കം.പഞ്ചായത്ത്‌ തല ഉദ്ഘാടനം തവനൂർ നിയോജക മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് നിർവഹിച്ചു.വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിംലീഗ് ജോ:സെക്രട്ടറി ജാഫർ പൊട്ടൂർ മുഖ്യപ്രഭാഷണം നടത്തി.എംഎസ്എഫ് വട്ടംകുളം പഞ്ചായത്ത്  ട്രഷറർ ഫാസിൽ മൂതൂർ പ്രമേയ പ്രഭാഷണവും എംഎസ്എഫ് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് സഫ്‌വാൻ പത്തിൽ പുതിയ കമ്മിറ്റി പ്രഖ്യാപനം നടത്തി.എംഎസ്എഫ് വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സവാദ് പോട്ടൂർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ സാദിഖ് പോട്ടൂർ, മുസ്ലിംലീഗ് യൂണിറ്റ്  ഭാരവാഹികളായ നജീബ് പോട്ടൂർ,സുലൈമാൻ പോട്ടൂർ, യൂത്ത് ലീഗ് ഭാരവാഹി ഫിറോസ് എന്നിവർ സംസാരിച്ചു.

പുതിയ എം.എസ്.എഫ് കമ്മിറ്റി ഭാരവാഹികളായ അദ്നാൻ സ്വാഗതവും സിനാൻ നന്ദിയും പറഞ്ഞു.