09 May 2024 Thursday

സി.എൻ. നമ്പീശൻ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ckmnews

സി.എൻ. നമ്പീശൻ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു


എടപ്പാൾ:ഭാഷാപണ്ഡിതനും അക്ഷരശ്ലോക വിദഗ്ദ്ധനുമായ  സി.എൻ. നമ്പീശൻ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

വട്ടംകുളം അമ്പിളി കലാ സമിതിയും ഗ്രാമീണ വായനശാലയും ചേർന്ന് 

നടത്തിയ പരിപാടിയിൽ   മാഷുടെ പത്നി രാധ ബ്രാ ഹ്മണിയമ്മ ദീപം തെളിയിച്ചു. ഒറ്റപ്പാലം ചുനങ്ങാട് അമൃതഭാരതി അക്ഷരശ്ലോക കലാ കേന്ദ്രം ഡയറക്ടർ രാമചന്ദ്ര അയ്യർ യോഗവും അക്ഷര ശ്ലോക സദസ്സും ഉദ്ഘാടനം ചെയ്തു. ഭവത്രാതൻ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് പ്രഗത്ഭരും നവാഗതരും പങ്കെടുത്ത അക്ഷരശ്ലോക സദസ്സും നടന്നു.  ഹിന്ദി സെമിനാറിൽ "ഹിന്ദി കവിതകളുടെ പരിണാമങ്ങൾ "എന്ന വിഷയത്തെക്കുറിച്ച് മലബാർ കോളേജ് ഓഫ് കോമേഴ്‌സ് HOD ഡോക്ടർ. സതി പ്രഭാഷണം നടത്തി. പ്രകാശൻ മാസ്റ്റർ,ഇ. ശങ്കരൻ, പി. എൻ. ദിവാകരൻ, കെ.ആർ സാവിത്രി,ആശ, അജിതൻ പള്ളിപ്പാട്,വി ടി നന്ദൻ തുടങ്ങിയവർ സംസാരിച്ചു.ആനന്ദൻ ചെമ്പുഴ സ്വാഗതവും പി വി നാരായണൻ നന്ദിയുംപറഞ്ഞു.