09 May 2024 Thursday

അക്കിക്കാവ് ജംഗ്ഷനിലെ മരണക്കുഴി അടക്കുക:വെൽഫെയർ പാർട്ടി നിൽപ്പ് സമരം നടത്തി പ്രതിഷേധം നടത്തി

ckmnews


കുന്നംകുളം:അക്കിക്കാവ് ജംഗ്ഷനിലെ മരണക്കുഴി ഉടൻ അടക്കുക ആവശ്യവു മായി വെൽഫെയർ പാർട്ടി ഗാന്ധി ജയന്തി ദിനത്തിൽ റോഡിലെ കുഴിക്കു മുന്നിൽ നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു.വെൽഫെയർ പാർട്ടി കടവല്ലൂർ  പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷബീർ അഹ്സൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എം.എൻ.സലാഹുദീൻ അധ്യക്ഷത വഹിച്ചു.ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ  അക്കിക്കാവ് ജംഗ്ഷനു സമീപമുള്ള വലിയ കുഴികൾ വാഹനങ്ങൾക്ക് അപകട ഭീഷണിയായിരിക്കുകയാണ് . ഒരടിയോളം ആഴമുള്ള ഒരു  കുഴിയിൽ നാട്ടുകാർ ടാർ വീപ്പ ഇറക്കി വെച്ചാണ്  അപകട സൂചന നൽകിയിരിക്കുന്നത്.സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി പെരുമ്പിലാവ് സെന്റർ വരെ ടാറിംഗ് പൂർത്തിയാക്കിയിരുന്നു.എന്നാൽ  ബാക്കിയുള്ള ഭാഗങ്ങളിൽ ഒരു തരത്തിലുള്ള അറ്റ കുറ്റപണികൾ നടത്താതാണ് യാത്രക്കാർക്ക് വിനയാകുന്നത്.മാസങ്ങൾക്ക് മുൻപ്  വെൽഫെയർ പാർട്ടിയുടെ  പ്രതിഷേധങ്ങൾക്കൊടുവിൽ താത്ക്കാലികമായി കുഴി അടച്ചിരിന്നുവെങ്കിലും മഴ ശക്തമായതോടെ വീണ്ടും തുറന്നു . റോഡിലെ മരണ കുഴി ഉടൻ അടച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കെ എസ് ടി പി ഓഫീസിലേക്ക്  വെൽഫെയർ പാർട്ടി മാർച്ച് നടത്തുമെന്നും  കടവല്ലൂർ പഞ്ചായത്ത് കമ്മറ്റി നേതാക്കൾ അറിയിച്ചു.സമരത്തിനൊടുവിൽ കുഴി താത്ക്കാലികമായി കല്ലിട്ടടച്ചു.സുരേഷ് നോങ്ങല്ലൂർ , മൊയ്തീൻ ബാവ, മുജീബ് പട്ടേൽ, നാസർ വില്ലനൂർ, റ്റി.വി. യൂസഫ്  എന്നിവർ നേതൃത്വം നൽകി.