09 May 2024 Thursday

എല്ലാ പഞ്ചായത്തുകളിലും സ്പെഷ്യൽ സ്കൂൾ വേണം -ഭിന്നശേഷി സംഗമം

ckmnews


ചങ്ങരംകുളം : ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി സമൂഹത്തിന്റെ വിദ്യാഭ്യാസ  ,കായിക പുരോഗതിക്ക് എല്ലാ പഞ്ചായത്തുകളിലും അനുയോജ്യമായ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ പുതുക്കണമെന്നും നടപടികൾ വേഗത്തിലാ ക്കണമെന്നും പന്താവൂർ ഇർശാദിൽ നടന്ന ഭിന്നശേഷി സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു.

 ഒരു നാട് നിർമ്മിച്ച 30 വർഷങ്ങൾ എന്ന ശീർഷകത്തിൽ ഡിസംബർ 21 22 തീയതികളിൽ നടക്കുന്ന ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി എടപ്പാൾ, വട്ടംകുളം, തവനൂർ ,കാലടി , ആലങ്കോട് ,നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള അഞ്ഞൂറോളം ഭിന്നശേഷി അംഗങ്ങൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി സംഘടിപ്പിച്ച വർണ്ണജാലകം ആബിദ് ഹുസൈൻ തങ്ങൾ  എം എൽ എ ഉദ്ഘാടനം ചെയ്തു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.  ബഷീർ അഷ്റഫി തലക്കോട്ടുകര , കെ. സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി  , വി പി ഷംസുദ്ദീൻ ഹാജി , ഹസൻ നെല്ലിശ്ശേരി , ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി , പി പി നൗഫൽ സഅദി , കെ എം ഷരീഫ് ബുഖാരി , പി കെ അബ്ദുല്ലക്കുട്ടി , വി.പി ഇസ്മായിൽ പ്രസംഗിച്ചു.