08 May 2024 Wednesday

സീനിയർ ചേമ്പർ ഇന്റർനാഷണൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

ckmnews


പൊന്നാനി:പുതുതലമുറയെ നേതൃപാടവം ഉള്ളവരാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ " രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് " എന്ന വിഷയത്തെ ആസ്പദമാക്കി സീനിയർ ചേമ്പർ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന്റെ ഭാഗമായുള്ള ക്ലബ്ബ് തലമത്സരം സ്കോളർ കോളേജിൽ സീനിയർ  ചേമ്പർ പ്രസിഡന്റ് ഡോ . പി. ജെ കുര്യൻ ഉദ്ഘാടനം ചെയ്തു.ഡോ. കൃഷ്ണൻ ആർ മേനോൻ , കെ. വി. അമാനുള്ള , സീനിയർ ചേമ്പർ സെക്രട്ടറി കെ.വേണു എന്നിവർ പ്രസംഗിച്ചു.മത്സരവിജയികൾക്കുള്ള സമ്മാനദാനം സ്കോളർ കോളേജ് പ്രിൻസിപ്പൽ സി. എസ്. അജിത്, കവി വി. വി. രാമകൃഷ്ണൻ , പുഷ്പജ ടീച്ചർ , ഫക്രുദ്ദീൻ പന്താവൂർ എന്നിവർ നിർവഹിച്ചു .