09 May 2024 Thursday

കണ്ടനകം റോഡില്‍ തിരുമാണിയൂരില്‍ കാര്‍ ഇടിച്ച് വൈദ്യുതി തൂണുകളും വീട്ടുമതിലും തകര്‍ത്തു

ckmnews

എടപ്പാൾ : കണ്ടനകം റോഡില്‍ തിരുമാണിയൂരില്‍ കാര്‍ ഇടിച്ച് വൈദ്യുതി  തൂണുകളും വീട്ടുമതിലും തകര്‍ത്തു.ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടം . നിയന്ത്രണം വിട്ട കാർ രണ്ട് വൈദ്യുതി തൂണുകളും വീട്ടുമതിലും ഇടിച്ചു തകര്‍ത്തു വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു . കാറിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ചേകന്നൂരിലെ സുഹൃത്തിനെ കണ്ട ശേഷം വളാഞ്ചേരിയിലേക്ക് മടങ്ങിയ മൂടാൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.