08 May 2024 Wednesday

പുതുപൊന്നാനി പൊന്നാനി അഴിമുഖത്ത് വഞ്ചി മുങ്ങി പൊന്നാനി സ്വദേശിയെ കാണാതായി രണ്ട് പേർ നീന്തി രക്ഷപ്പെട്ടു

ckmnews


പൊന്നാനി:പൊന്നാനിയിൽ വഞ്ചി മുങ്ങി മത്സ്യ തൊഴിലാളിയെ കാണാതായി.തിങ്കളാഴ്ച കാലത്ത് പത്തരയോടെ പുതുപൊന്നാനി പാലത്തിന് സമീപത്താണ് സംഭവം.പൊന്നാനി കൊല്ലൻപടി സ്വദേശി തെരുവത്ത് വീട്ടിൽ അബുവിന്റെ മകൻ ഫൈസൽ (39)നെയാണ് കാണാതായത്.ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.പൊലീസും മന്ത്യത്തൊഴിലാളികളും ചേർന്ന് കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വഞ്ചിയിൽ മണൽ കയറ്റി വരുന്നതിനിടെ കാറ്റിൽ പെട്ട് വഞ്ചി മുങ്ങുകയായിരുന്നുവെന്നാണ് വിവരം