08 May 2024 Wednesday

വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് ഇഷ്ട്ട ലൊക്കേഷനായി പൊന്നാനി കർമ റോഡ്

ckmnews


പൊന്നാനി: കല്യാണ മേളത്തിലാണു പൊന്നാനി കർമ. സേവ് ദ് ഡേറ്റും വിവാഹ പൂർവ, വിവാഹശേഷ ഫോട്ടോ ഷൂട്ടുകൾക്കും മിക്കവരും ഇപ്പോൾ ലൊക്കേഷനായി തിരഞ്ഞെടുക്കുന്നത് പൊന്നാനി കർമ റോഡും പരിസരവുമാണ്.

നിളയുടെ വശ്യമനോഹാരിത...ഭാരതപ്പുഴയെ അറബിക്കടലേറ്റുവാങ്ങുന്ന അഴിമുഖത്തെ സൗന്ദര്യകാഴ്ച തുടങ്ങിയവയൊക്കെ എടുക്കുന്ന ചിത്രങ്ങൾക്ക് കൂടുതൽ ഭംഗി പകരുന്നത് കൊണ്ടാണ് കല്യാണ ഫോട്ടോഷൂട്ടിനായി ആളുകൾ കർമയിൽ  എത്തുന്നത്. കല്യാണ ഫോട്ടോഷൂട്ടിന് പുറമെ ബര്‍ത്ത് ഡേ പാര്‍ട്ടിയും, മീറ്റപ്പും, തുടങ്ങി ആഘോഷ പരിപാടിയൊക്കെ നടത്താൻ പൊന്നാനിയിലെ ന്യൂജെന്‍ ആശ്രയിക്കുന്നത് കർമ്മയെയാണ്.