26 April 2024 Friday

പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ckmnews

പൊന്നാനി:കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ചൊവ്വാഴ്ച പൊന്നാനി ഹാർബറിൽ നിന്നും കാണാതായ പൊന്നാനി അഴീക്കൽ സ്വദേശി കുട്ടൂസ്സാക്കാനകത്ത് അബ്ദുട്ടിയുടെ മകന്‍ ഹംസത്ത്(23)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടിൽ സാധനങ്ങൾ കയറ്റാനായി ഹാർബറിലെത്തിയതിനെ തുടർന്നാണ് ഹംസത്തിനെ കാണാതായത്.തീരദേശ പോലീസിൻ്റെയും, ഫയർ ഫോഴ്സിൻ്റെയും, മത്സ്യ തൊഴിലാളികളുടെയും  നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.