09 May 2024 Thursday

കുന്നംകുളം പന്തല്ലൂരിൽ നിർമ്മാണം നടന്നു കൊണ്ടിരുന്ന ഇരുനില വീട് തകർന്നു വീണു അപകടത്തിൽ വീട്ടുടമസ്ഥന്‍ അടക്കം 5 പേര്‍ക്ക് പരിക്കേറ്റു

ckmnews

കുന്നംകുളം

പന്തല്ലൂരിൽ നിർമ്മാണം നടന്നു കൊണ്ടിരുന്ന ഇരുനില വീട് തകർന്നു വീണു


അപകടത്തിൽ വീട്ടുടമസ്ഥന്‍ അടക്കം

 5 പേര്‍ക്ക് പരിക്കേറ്റു.


കുന്നംകുളം:പന്തല്ലൂരിൽ നിർമ്മാണം നടന്നു കൊണ്ടിരുന്ന ഇരുനില വീട് തകർന്നു വീണ് ഉണ്ടായ അപകടത്തിൽ വീട്ടുടമസ്ഥന്‍ അടക്കം 5 പേര്‍ക്ക് പരിക്കേറ്റു.പന്തല്ലൂര്‍ കണ്ടിരുത്തി വീട്ടില്‍ അഭിലാഷിന്റെ വീടാണ് തകര്‍ന്ന് വീണത്.ഞായറാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം.മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച വീടിന്റെ രണ്ടാം നിലയില്‍ നിര്‍മ്മാണം പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് വീട് ഒന്നാകെ നിലം പൊത്തിയത്. വീടിന്റെ പുറകുവശത്തെ തറഭാഗം തകര്‍ന്ന് വീട് ഒന്നാകെ വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.അപകടം നടക്കുന്ന സമയത്ത് വീട്ടുടസ്ഥനടക്കം നിരവധി തൊഴിലാളികള്‍ രണ്ടാം നിലയില്‍ ഉണ്ടായിരുന്നു. ഈ സമയം ഒന്നാം നിലയില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.