09 May 2024 Thursday

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

ckmnews

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു


എടപ്പാൾ : പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.വൃദ്ധ ദിനത്തിന്റെ  പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കുട്ടികൾ തന്നെ സമാഹരിച്ച 26 ഇനങ്ങൾ അടങ്ങുന്ന ധാന്യ കിറ്റുകളാണ് അർഹരായ വയോജനങ്ങൾക്ക് വീടുകളിൽ എത്തിച്ചു നൽകിയത്.പ്രിൻസിപ്പാൾ എവി  സുഭാഷിന്റെ അധ്യക്ഷതയിൽ സ്കൂൾ സെക്രട്ടറി ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്തു.വയോജനങ്ങളെ വീടുകളിൽ നിന്നും തുടച്ചുമാറ്റുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ നല്ലൊരു മാതൃക തന്നെയാണ് ഈ പ്രവർത്തനമെന്ന് ഉദ്ഘാടന വേളയിൽ സെക്രട്ടറി ഹസ്സൻ മൗലവി അഭിപ്രായപ്പെട്ടു. ചടങ്ങിൽ വിവിധ യൂണിറ്റുകളുടെ നേതൃത്വം വഹിക്കുന്ന അധ്യാപകരും പങ്കെടുത്തു.