09 May 2024 Thursday

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ കളേഴ്സ് ഡേ സംഘടിപ്പിച്ചു

ckmnews

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ കളേഴ്സ് ഡേ സംഘടിപ്പിച്ചു


കടവല്ലൂർ:കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ കളേഴ്സ് ഡേ സംഘടിപ്പിച്ചു.കെജി വിദ്യാർത്ഥികൾക്ക് നിറങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനാണ് പരിപാടി സംഘടിപ്പിച്ചത്.പ്രിൻസിപ്പാൾ ലിനി ഷിബു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.പലനിറത്തിലുള്ള പൂക്കൾ, കളിപ്പാട്ടങ്ങൾ ബലൂൺ എന്നിവ കൊണ്ട് പരിപാടി വേറിട്ടതാക്കി. വിദ്യാർത്ഥികൾക്ക് പല നിറത്തിലുള്ള പൂക്കളുടെയും ബലൂണുകളുടെയും കളിപ്പാട്ടങ്ങളുടെയും പ്രദർശനം നടന്നു.എച്ച്. ഓ. ഡി.സിമി അനിൽ, സ്റ്റാഫ് സെക്രട്ടറി ഗീതാ മോഹൻദാസ്, പി ടി എ  പ്രസിഡന്റ് അനിൽ കെ ജോസ്,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പരിപാടികൾക്ക് റിമ ജോഫി, സാഹിറ, ജംഷീദ, ഹാജിറ  എന്നിവർ നേതൃത്വം നൽകി.