09 May 2024 Thursday

എടപ്പാൾ ഉപജില്ല കായികമേളയിൽ നെല്ലിശ്ശേരി എ യു പി സ്കൂൾ ജേതാക്കളായി

ckmnews

എടപ്പാൾ ഉപജില്ല കായികമേളയിൽ നെല്ലിശ്ശേരി എ യു പി സ്കൂൾ ജേതാക്കളായി


എടപ്പാൾ :കെ.എം.ജി.യു.പി. എസ് തവനൂരിൽ വെച്ച് നടന്ന എടപ്പാൾ ഉപജില്ല കായികമേളയിൽ തുടർച്ചയായ രണ്ടാം വർഷവും യുപി ഓവറോൾ കിരീടം നെല്ലിശ്ശേരി എ യു പി സ്കൂൾ കരസ്ഥമാക്കി .കിഡ്ഡീസ്‌ വിഭാഗത്തിൽ ഓവർഓൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് സ്കൂൾ ചാമ്പ്യൻമാരായത് .100, മീറ്റർ,200മീറ്റർ,ഹൈജംബ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് അബ്ദുള്ള അബാൻ വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു