09 May 2024 Thursday

അസാബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ അൽഷൈമേഴ്സ് ബോധവൽകരണ മാസം ആചരിച്ചു

ckmnews

അസാബഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ അൽഷൈമേഴ്സ് ബോധവൽകരണ മാസം ആചരിച്ചു


ചങ്ങരംകുളം:വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി, ഫുഡ് ടെക്നോളജി വകുപ്പുകളുടെ ആഭിമുഖ്യത്തിൽ അൽഷൈമേഴ്സ് ബോധവൽകരണ മാസം ആചരിചതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിലും പൊതുസമൂഹത്തിലും അൽഷൈമേഴ്സ് അസുഖത്തെ പറ്റി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ ബോധവൽകരണ ക്ലാസ്സ്, ലഘുലേഖ വിതരണം എന്നിവ നടത്തി.ബോധവത്കരണ ക്ലാസ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എംഎൻ ഉൽഘാടനം ചെയ്തു.തുടർന്നു സൈക്കോളജി വകുപ്പ് അദ്ധ്യാപിക ലിഡിയ സിൽവസ്റ്റർ, ഫുഡ് ടെക്നോളജി വകുപ്പ് അധ്യാപിക റിസ്‌വാന നസ്റിൻ എന്നിവർ ക്ലാസ് നയിച്ചു.ലഘുലേഖ വിതരണം സൈക്കോളജി അവസാന വർഷ വിദ്യാർത്ഥി ഹർഷ പ്രിൻസിപ്പാൾ പ്രൊഫ. മുഹമ്മദ് കോയക്ക് വിതരണം ചെയ്തു ആരംഭിച്ചു. തുടർന്ന് വളയംകുളം, ചങ്ങരംകുളം, എടപ്പാൾ, വടക്കേക്കാട്, കുമരനെല്ലുർ തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർഥികളായ ഹർഷ, അസ്മ, ഷബീർ, സഹൽ, അൻസില,നുസൈബ നദ്റാൻ,ഷഹാന, സിയ, നദീഹ, ഹനീന, നൂറ യാസീൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു.